Hot Posts

6/recent/ticker-posts

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു


രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം നിയമിച്ചു. അരുവിത്തുറ സെന്റ്‌ ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി കാലത്തു വൈവിധ്യമാർന്ന പ്രോഗ്രാമിലൂടെ മറ്റ് കോളേജുകൾക്ക് മാതൃകയായി പ്രവർത്തിച്ചതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
അരുവിത്തുറയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സഹദാ കർമ്മപദ്ധതിയുടെ ജനറൽ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗമായും റൂസ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗമായും മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം അറിയപ്പെടുന്ന വാഗ്‌മിയും സംഘാടകനുമാണ്. 
അരുവിത്തുറ കോളേജിൽ ഐ.ക്യു.എ.സി. കോർഡിനേറ്ററായും, എൻ.സി.സി., എൻ.എസ്.എസ്. ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം അനർഘളമായ ഭാഷാ ചാതുര്യം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഇഷ്ട അധ്യാപകൻ കൂടിയായിരുന്നു. അരുവിത്തുറ മേക്കാട്ട് പരേതരായ മത്തായി വർഗീസിന്റെയും മറിയക്കുട്ടിയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ കാവാലി അരിമറ്റം കുടുംബാംഗമായ ബിന്ദുവാണ്. ഡോ. അഖിൽ റെജി മേക്കാടൻ, ഡോ. ആരതി റെജി മേക്കാടൻ എന്നിവർ മക്കളാണ്.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു