Hot Posts

6/recent/ticker-posts

എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം

രാമപുരം: ഇക്കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി കലോത്സവം 'ദസ്തക് 2025' ൽ രാമപുരം മാർ ആഗസ്തീനോസ് വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു.  ശ്രാവൺ ചന്ദ്രൻ ടി ജെ  സ്പോട്ട് പെയിന്റിംഗ് ഒന്നാം സ്ഥാനവും കാർട്ടൂണിംഗിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
സോന മറിയം ജോസ് ഇംഗ്ലീഷ് ചെറുകഥ യിലും ഇംഗ്ലീഷ് എസ് എ റൈറ്റിങ്ങിലും എ ഗ്രേഡും, ഗീതു വി കവിത പാരായണത്തിലും ഹിന്ദി കവിത രചനയിലും എ ഗ്രേഡും  അഭിനവ് ബാബു മോണോ ആക്ടിൽ എ ഗ്രേഡും, സൂര്യ സോമൻ വെസ്റ്റേൺ ഉപകരണ താള വാദ്യത്തിൽ എ ഗ്രേഡും , ആൻലിയ ജോഷി ഹിന്ദി ഉപന്യാസ രചനയിൽ എ ഗ്രേഡും, കൃഷ്ണവേണി ഹിന്ദി ചെറുകഥയിൽ എ ഗ്രേഡും, അനുഗ്രഹ മറിയം ബിജു  ഇംഗ്ലീഷ് കവിത രചനയിൽ എ ഗ്രേഡും,  പ്രണവ് എ ടി മലയാളം ചെറുകഥയിൽ എ ഗ്രേഡും, പാർത്ഥിവ് സി ജി ഹിന്ദി  പ്രഭാഷണത്തിൽ എ ഗ്രേഡും നേടി.
ദേവിക ലൈജു, സ്നേഹ സാബു, മീനാക്ഷി തങ്കച്ചൻ, കാർത്തിക പി ആർ., ഗോപിക മോഹൻദാസ്, കാവ്യ അനിൽകുമാർ, കല്യാണി സന്തോഷ്, തെരേസ ലിസ് തോമസ്, ഗോപിക വി ജെ., ജ്യോതിക ഷാജി എന്നിവരുടെ ടീം തിരുവാതിര കളിയിൽ എ ഗ്രേഡും കരസ്ഥമാക്കി.
വിജയികളെ കോളേജ് മാനേജർ റവ ഫാ. ബെർകുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് സ്റ്റാഫ് കോഡിനേറ്റർമാരായ ഷീബ തോമസ്, സുമേഷ് സി എൻ, ആർട്ട്സ് ക്ലബ് സെക്രട്ടറി ഷെറിൻ തുടങ്ങിയവർ അഭിനന്ദിച്ചു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു