Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബ്ലോക്കിലും നഗരസഭ പരിധിയിലും ശുചിത്വ പരിശോധന; പിഴയിട്ടു

ഈരാറ്റുപേട്ട: ബ്ലോക്ക്‌ പഞ്ചായത്ത് - നഗരസഭ പരിധിയിൽ നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. 
വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ. ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാതെ ബ്ലോക്ക്‌, നഗരസഭ, പഞ്ചായത്ത്‌ തല സ്‌ക്വാഡുകളുമുണ്ട്. ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ സ്‌ക്വാഡുകൾ സംയുക്തമായി ചേർന്നാണ് പരിശോധന. 
ബ്ലോക്ക്‌ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, മൂന്നിലവ്, തലനാട്, തീക്കോയി, തിടനാട്, മേലുകാവ് പഞ്ചായത്തുകളിലാണ് പരിശോധനകൾ. കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ ഉൾപ്പടെ ആണ് പരിശോധന കർക്കശമാക്കിയിരിക്കുന്നത്. 
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, യൂസർ ഫീ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും തുടർന്ന് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ ബാബുരാജ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം