Hot Posts

6/recent/ticker-posts

ളാലം ബ്ലോക്ക് പഞ്ചായത്ത് ഇരുപത് കോടി ഒമ്പത് ലക്ഷത്തി അറുപതിനായിരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ട് രൂപയുടെ ബഡ്‌ജറ്റ് അവതരിപ്പിച്ചു

പാലാ: അന്തീനാട് ളാലം ബ്ലോക്ക് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് 20.03.2025 ൽ വൈസ് പ്രസിഡൻ്റ് ആനന്ദ് മാത്യു ചെറുവള്ളിൽ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിൽ പാലാ കെ. എം.മാണി സ്‌മാരക ഗവ.ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള റേഡിയേഷൻ ഉപകരണം വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി പത്തു ലക്ഷം രൂപ വകയിരുത്തി, പാലിയേറ്റീവ് കെയറിന് 12 ലക്ഷം രൂപ, ആശാ വർക്കർമ്മാർക്ക് ബി പി അപ്പാരറ്റസ്സും യൂണിഫോമും വാങ്ങി നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.  
ഉള്ളനാട് സി.എച്ച്.സിയിലേക്ക് മരുന്ന്, റീയേജൻ്റ് എന്നിവ വാങ്ങുന്നതിന് 13 ലക്ഷം നിക്കി വച്ചിട്ടുണ്ട്. വനിതാക്ഷേമത്തിനായി വനിതാ ഓപ്പൺ ജിം വിത്ത് യോഗാ സെന്റ്റർ സ്ഥാപിക്കുന്നതിനായി 18 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് ഇതിനോടൊപ്പം വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്നതിന് 6 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. 
ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈ പദ്ധതിക്ക് 5682922 രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഉല്‌പാദന ചെലവിന് അനുസ്യതമായി വില ലഭിക്കാതെ ബുദ്ധിമുട്ടുന്ന റബ്ബർ കർഷകർക്ക് സഹായമായി ഗുണമേന്മയുള്ള ഗ്രോ ബാഗുകൾ കൃഷി ഭവനുമായി ചേർന്ന് വിതരണം ചെയ്യുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് പാലാ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തുന്നു. 
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്ജ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബോസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് ചെമ്പകശ്ശേരി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനില മാത്തുക്കുട്ടി, ജനപ്രതിനിധികളായ റാണി ജോസ്, ബിജു പി.കെ, സെബാസ്റ്റ്യൻ കെ.എസ്., ലാലി സണ്ണി, ഷിബു പൂവേലിൽ, ജോസി ജോസഫ്, റൂബി ജോസ്, ഷീലാ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ.സി എന്നിവർ ബഡ്‌ജറ്റിന് ആശംസകൾ നേർന്ന് പ്രസംഗിച്ചു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ