Hot Posts

6/recent/ticker-posts

'ആരോഗ്യം ആനന്ദം' ത്തിൽ കൈകോർത്ത് മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി



പാലാ: കേരള സർക്കാരിൻ്റെ ക്യാൻസർ ബോധവത്കരണ സംരംഭമായ 'ആരോഗ്യം ആനന്ദം' ത്തിൽ കൈകോർത്ത് മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി. പാലാ കോടതി സമുച്ചയത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ ബാർ അസോസിയേഷനും സംയുക്തമായി പാലാ ജനറൽ ആശുപത്രിയുടെയും ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.   


ക്യാൻസർ നിർണയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പാലാ കുടുംബ കോടതി ജഡ്ജി ഇ.അയൂബ് ഖാൻ വിവരിച്ചു. പാലാ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ആൻ്റണി ഞാവള്ളി അദ്ധ്യക്ഷത വഹിച്ചു. പാലാ ജനറൽ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. നമിത ജോൺ, മാർസ്ലീവാ മെഡിസിറ്റി മെഡിക്കൽ ഓങ്കോളജിസ്റ് ഡോ. സോൺസ് പോൾ എന്നിവർ അർബുദ ലക്ഷണങ്ങൾ, നിർണായ ചികിത്സാ രീതികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിപുലമായ ബോധവത്ക്കരണ ക്ലാസ് നടത്തി.
ക്യാൻസർ നിർണയ പരിശോധനകൾക്ക് ഡോ.വിജിലെക്ഷ്മി, ഡോ.നമിത ജോൺ, സി.ഇന്ദു എന്നിവർ നേതൃത്വം നൽകി. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, അഡ്വക്കേറ്റ്'സ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മനിലമോൾ തുടങ്ങിയവർ പ്രസംഗിച്ചു.


ബാർ അസോസിയേഷൻ സെക്രെട്ടറി അഡ്വ. റോജൻ ജോർജ്, ലീഗൽ സർവീസസ് പ്രതിനിധികൾ നേതൃത്വം നൽകി. പാലാ, ഈരാറ്റുപേട്ട കോടതികളിലെ വനിതാ  അഭിഭാഷകർ, ജീവനക്കാർ, ഗുമസ്തർ, പാരാ ലീഗൽ വോളന്ററിസ് തുടങ്ങി 90 ഓളം പേർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം