Hot Posts

6/recent/ticker-posts

മരം മുറിച്ചു, പക്ഷെ കിടക്കുന്നത് വഴിയിൽ തന്നെ





തലയാഴം: റോഡരികിൽ അപകട ഭീഷണി ഉയർത്തിയ വൻമരത്തിൻ്റെ മുറിച്ചു നീക്കിയ ഭാഗങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടത്തിനിടയാക്കുന്നു. തലയാഴം വില്ലേജ് ഓഫീസിനു മുന്നിലാണ് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഗതാഗത തിരക്കേറിയ വീതികുറഞ്ഞ റോഡിൽ കാൽ നടക്കാർക്ക് കടന്നുപോകാനാവാത്ത വിധത്തിൽ മരക്കഷണങ്ങൾ കൂടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ ഓടി മാറിയാണ് വഴി യാത്രികർ ജീവൻ രക്ഷിക്കുന്നത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹന യാത്രികരും ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. മരക്കഷണങ്ങൾ കൂടിക്കിടക്കുന്നതിനു സമീപമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ഈ ഭാഗത്തേക്കു വരുന്നത്. 
വില്ലേജ് ഓഫീസ് വളപ്പിൽ യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയിരുന്ന വൻ മരം മുറിച്ചുനീക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്  ജില്ലാ കളക്ടർ ദുരന്ത നിവാരണ നിയമപ്രകാരം മരം മുറിച്ചു നീക്കി തുക സർക്കാരിൽ ഒടുക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവു നൽകുകയായിരുന്നു.
മരം വില്ലേജ് ഓഫീസ് വളപ്പിൽ നിൽക്കുന്നതിനാൽ റവന്യു വകുപ്പിന് അവകാശപ്പെട്ടതാണെന്ന വാദമുയർത്തി വില്ലേജ് ഓഫീസർ രംഗത്തെത്തി. ശാഖകൾ മുഴുവൻ മുറിച്ചു നീക്കിയ മരത്തിൻ്റെ തായ്തടിമുറിക്കാതെ കരാർകാരനും പണി അവസാനിപ്പിച്ചു.
കാൽനട യാത്രികർക്കും വാഹന യാത്രികർക്കും ഒരു പോലെ അപകട ഭീഷണി ഉയർത്തുന്ന മരക്കഷണങ്ങൾ വഴിയോരത്തുനിന്ന് നീക്കി ഗതാഗതം സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് തലയാഴം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പ്രീജു കെ. ശശി ആവശ്യപ്പെട്ടു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു