Hot Posts

6/recent/ticker-posts

ആൾ കേരള ടെലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം മെയ് 5 ന് പാലായിൽ



പാലാ: ആൾ കേരള ടെലേഴ്സ് അസോസിയേഷൻ രജിസ്റ്റർ നമ്പർ 316/ 83 ന്റെ 25- മത് കോട്ടയം ജില്ലാ സമ്മേളനം 2025 മെയ് 5 ന് പാലാ ടൗൺ ഹാളിൽ നടക്കും. കേരളത്തിലെ നാല് ലക്ഷത്തോളം വരുന്ന തയ്യൽ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ശക്തമായ സമര പോരാട്ടം നടത്തിവരുന്ന സംഘടനയാണ് AKTA. 1981 മുതൽ നടത്തിയ സമരങ്ങളുടെ ഫലമായി തയ്യൽ ക്ഷേമനിധി അടക്കം നിരവധി ആനുകൂല്യങ്ങൾ നേടി എടുക്കാൻ സാധിച്ചിട്ടുണ്ട് .എന്നാൽ സർക്കാരിന്റെയും ക്ഷേമനിധി ബോർഡിന്റെയും തെറ്റായ സമീപനങ്ങൾ മൂലം പ്രഖ്യാപിത ആനുകൂല്യങ്ങളിൽ കാതലായ മാറ്റം വരുത്തുകയും റിട്ടയർമെന്റ് അടക്കം പല ആനുകൂല്യങ്ങളിലും ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു.
കരുത്തുറ്റ പോരാട്ടത്തിലൂടെ നേടി എടുത്തവ സംരക്ഷിക്കുന്നതിനുള്ള പ്രത്യക്ഷ സമരങ്ങൾക്ക് സംഘടന നേതൃത്വം കൊടുക്കുകയും, വെട്ടിക്കുറച്ച് റിട്ടയർമെന്റ് ആനുകൂല്യം പുനസ്ഥാപിക്കുന്നതിന് വേണ്ടി കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു . നിലവിൽ ക്ഷേമനിധിയിലൂടെ ലഭിച്ച് വരുന്ന ആനുകൂല്യങ്ങളുടെ കാലതാമസം ഒഴുവാക്കണം എന്നും പെൻഷൻ തുക 5000 /- രൂപയാക്കി വർധിപ്പിക്കുന്നതിനും സർവീസ് കണക്കാക്കി പെൻഷൻ തുക പരിഷ്കരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
സാന്ത്വന പദ്ധതി എന്ന പേരിൽ സംഘടന തനതായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു കൊണ്ട് 2 ലക്ഷം രൂപ വരെ വായ്‌പാ സഹായങ്ങൾ ചെയ്യുകവഴി ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം ആകുന്നു.ടെയ്ലറിങ് ലേബേഴ്‌സ് ട്രസ്റ്റ് എന്ന പദ്ധതി രൂപീകരിച്ച് കൊണ്ട് ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തി പരിശീലനം, ഉത്പാദനം, വിപണനം, ക്ഷേമം ഇവ ലക്ഷ്യമാക്കി കൊല്ലം കുണ്ടറയിൽ ടെയ്‌ലറിങ് പാർക്ക് സ്ഥാപിച്ച് പ്രവർത്തനം നടത്തിവരുന്നു.
ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ടെയ്ലർടച്ച് ഉത്പന്നങ്ങൾ സംഥാനത്താകെ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ച് വിപണനം നടത്തുന്നതിലൂടെ ലഭ്യമാകുന്ന വരുമാനം ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് വരുന്നു. കൊല്ലം തൃശൂർ തിരുവന്തപുരം എറണാകുളം ജില്ലകളിൽ പരിശീലനം നൽകുന്നതിനായി ടെയ്‌ലറിങ് ഇൻസ്റ്റിറ്റൂട്ട്കൾ പ്രവർത്തിച്ചു വരുന്നു.
പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ എസ് സോമൻ (സംസ്ഥാന പ്രസിഡന്റ്), വി ജി ഉഷാകുമാരി (കോട്ടയം ജില്ലാ സെക്രട്ടറി), എസ് സുബ്രഹ്മണ്യൻ (ജില്ലാ പ്രസിഡന്റ്), എം പി മുഹമ്മദ് കുട്ടി (ജില്ലാ ട്രഷറർ), ജോയ് കളരിക്കൽ (ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍