Hot Posts

6/recent/ticker-posts

ജയിൽ അന്തേവാസികൾക്കായി ബഹുഭാഷാ ലൈബ്രറി തുറന്നു

കോട്ടയം: ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ സബ് കളക്ടർ ഓഫീസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്‌കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. ഒമ്പത് ഭാഷകളിലായി നിലവിൽ നാലായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തേവാസികൾ ആയതിനാൽ ഭാഷയുടെ ബുദ്ധിമുട്ട് ഇവർക്ക് വായനയ്ക്ക് തടസമാകാതെ ഇരിക്കാനാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. 126 അന്തേവാസികളാണ് ജയിലുള്ളത്.
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റീജണൽ വെൽഫെയർ ഓഫീസർ ടി.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.സി. നാരായണൻ, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, അസിസ്റ്റന്റ് സൂപ്രണ്ട് വി.ജി. ഹരികുമാർ, വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ, കുക്കു ഫോറസ്റ്റ് സ്‌കൂൾ പ്രതിനിധി അൻപുരാജ്, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ