കടനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിൽ സ്ഥാപിച്ച 5 മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.
വൈകുന്നേരം 5.30 ന് കാവുങ്കണ്ടം പള്ളി ജംഗ്ഷൻ, 6.30 കരിവയൽ ജംഗ്ഷൻ, 7 മണിക്ക് അഞ്ചാമയിൽ ജംഗ്ഷൻ, 7 30 ബംഗ്ളാവ് കോളനി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.