Hot Posts

6/recent/ticker-posts

'കടലവകാശം കടലിന്റെ മക്കൾക്ക്' നിയമം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തീരദേശ സംരക്ഷണ യാത്ര മെയ് 1 ന് ആരംഭിക്കും



പാലാ: കടലിൻ്റെ മക്കൾക്ക് കടലാവകാശം ഉറപ്പാക്കുന്ന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് എം ന്റെ നേതൃത്വത്തിൽ തീരദേശ സംരക്ഷണ യാത്ര കാസർഗോഡ്‌ നിന്നും തിരുവനന്തപുരത്തേക്ക് മെയ് ഒന്നിന് ആരംഭിക്കും. സംസ്ഥാന തല യാത്രയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് പാലായിൽ കെ എം മാണിയുടെ കല്ലറയിൽ നേതാക്കളെത്തി പുഷ്പങ്ങളർപ്പിച്ചു.
1) കടലവകാശം കടലിന്റെ മക്കൾക്ക് കേന്ദ്രഗവൺമെന്റ് നിയമം നിർമ്മിക്കുക 
2) കടൽ മണൽ ഖനനം പൂർണ്ണമായും ഉപേക്ഷിക്കുക 
3) കടൽ (C .A .D .A .L )സംഘടന മുന്നോട്ട് വെച്ചിട്ടുള്ള നിർദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ നടപ്പിലാക്കുക എന്നിവയാണ് യാത്ര മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ എന്ന് യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക് ചാഴികാടൻ പറഞ്ഞു. തീരദേശത്തെയും അവിടെയുള്ള മൽസ്യത്തൊഴിലാളികളെയും സംരക്ഷിക്കുന്നതിനായി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി പാർലമെന്റിൽ ഉന്നയിച്ച കടലിൻ്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന നിർദേശത്തെ മുൻനിർത്തി കടലാവകാശ നിയമം നിർമ്മിക്കണമെന്ന ആശയം പ്രധാന മുദ്രാവാക്യമായി ഏറ്റെടുത്താണ് കേരള യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണ  യാത്ര നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട്  ചാഴികാടൻ പറഞ്ഞു.

വനാവകാശ നിയമ നിർമ്മാണത്തിലൂടെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ രാജ്യം സംരക്ഷിച്ചത് പോലെ ബ്ലൂ ഇകോണമി പോളിസി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുവാൻ കടലവകാശ നിയമം നിർമിക്കണമെന്ന് രാജ്യത്ത് ആദ്യമായി പാർലമെന്റിൽ ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചു.എല്ലാ രാഷ്ട്രീയ പാർട്ടികളും കേരള കോൺഗ്രസ് എം ഉന്നയിച്ച ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.. എത്രയും വേഗം കടലവകാശ നിയമനിർമ്മാണം നടത്തണമെന്നതാണ് തീരദേശ സംരക്ഷണ യാത്രയുടെ പ്രധാന ആവശ്യം.. മെയ് ഒന്നിന് കാസർഗോഡ് നിന്നും ആരംഭിച്ച് മെയ് 9 ന് തിരുവനന്തപുരത്ത് യൂത്ത്ഫ്രണ്ട് ജാഥ സമാപിക്കും.
കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളിലെ കടൽത്തീര മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര കടന്നുപോകുന്നത്.കടൽ മണൽ ഖനന പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കുക,സി എ ഡി എ എൽ (കടൽ) എന്ന സന്നദ്ധ സംഘടന മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും തീരദേശ സംരക്ഷണ യാത്രയിൽ ഉന്നയിക്കുന്നുണ്ട്. മെയ് ഒന്നിന് കാസർഗോഡ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തീരദേശ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യും. 
ഒൻപത് തീരദേശ ജില്ലകളിലൂടെ സംഘടിപ്പിക്കുന്ന ജാഥയിൽ മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എക്സ് എം പി , ഗവണ്മെന്റ് ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ ,അഡ്വ.ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായൺ എം എൽ എ ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ഡോ.സ്റ്റീഫൻ ജോർജ്, അഡ്വ.അലക്സ് കോഴിമല,സാജൻ തൊടുക, പാർട്ടിയുടെ വിവിധ പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാർ തുടങ്ങിയവർ വിവിധ ജില്ലകളിലെ സമ്മേളങ്ങൾ ഉദ്‌ഘാടനം ചെയ്യും .കാസർഗോഡ് ബീച്ചിൽ ശ്രീകുറുംബാ ഭഗവതീ ക്ഷേത്രത്തിനു സമീപത്ത് നിന്നും ആരംഭിക്കുന്ന തീരദേശ സംരക്ഷണ യാത്ര കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം, തൃശൂർ ,എറണാകുളം ,ആലപ്പുഴ ,കൊല്ലം ,ജില്ലകളിലൂടെ 670 കിലോമീറ്റർ ദൂരം ഒൻപത് ദിവസങ്ങളിലായി സഞ്ചരിച്ച്  50 പോയിന്റുകൾ പിന്നിട്ട് മെയ് ഒൻപതിന് തിരുവനന്തപുരം വിഴിഞ്ഞത്ത് സമാപിക്കും. സമാപന സമ്മേളനം ജോസ് കെ മാണി എം പി ഉദ്‌ഘാടനം ചെയ്യും. 
പാലായിൽ കെ.എം.മാണിയുടെ കല്ലറയിൽ നടന്ന പ്രാർത്ഥനയ്ക്കും അനുസ്മരണയ്ക്കും സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, ടോബിൽ കെ.അലക്സ്, നരസഭാ കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ, സുനിൽപയ്യപ്പിള്ളിൽ, തോമസ് കുട്ടി വരിക്കയിൽ എന്നിവർ നേതൃത്വം നൽകി.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു