Hot Posts

6/recent/ticker-posts

ജില്ലയിൽ വന്യജീവി ആക്രമണം തടയാൻ ചെലവഴിച്ചത് 1.77 കോടി രൂപ

കോട്ടയം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാന സർക്കാർ ചെലവിട്ടത് 1.77 കോടി രൂപ. വന്യജീവികളുടെ കടന്നാക്രമണം തടയുന്നതിന് ജില്ലയുടെ മലയോര അതിർത്തിയിൽ 53.45 കിലോമീറ്റർ നീളത്തിൽ സൗരോർജവേലി അടക്കമുള്ളവയാണ് ഈ കാലയളവിൽ നിർമിച്ചത്. 


പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോയിക്കക്കാവ് - പായസപ്പടിയിൽ 8.3 കിലോമീറ്റർ നീളത്തിൽ 74.4 ലക്ഷം രൂപ ചെലവിട്ടും മഞ്ഞളരുവി -പാക്കാനം 504 നഗറിൽ മൂന്ന് കിലോമീറ്റർ നീളത്തിൽ 29.8 ലക്ഷം രൂപ ചെലവിട്ടും സൗരോർജവേലി തീർത്തു. പ്ലാച്ചേരി സ്‌റ്റേഷൻ പരിധിയിലെ ഇഞ്ചക്കുഴി-കാരശേരി( 5കിലോമീറ്റർ), കാളകെട്ടി തേക്കുതോട്ടം (5.85 കിലോമീറ്റർ), പ്ലാച്ചേരി സ്‌റ്റേഷൻ പരിധിയിലെ കൊപ്പം-എലിവാലിക്കര(7.5 കിലോമീറ്റർ), പാണപിലാവ്(5 കിലോമീറ്റർ) അരുവിക്കൽ-കാളകെട്ടി(5 കിലോമീറ്റർ), കാരിശേരി 504 കോളനി( 5 കിലോമീറ്റർ), മുറിഞ്ഞപുഴ സ്‌റ്റേഷൻ പരിധിയിലെ കണ്ടംകയം-കോരുത്തോട്(3.5 കിലോമീറ്റർ), മാങ്ങാപേട്ട 504 കോളനി (3.5 കിലോമീറ്റർ), മമ്പാടി എസ്‌റ്റേറ്റ് -പാക്കാനം(1.1 കിലോമീറ്റർ) എന്നീ പ്രദേശങ്ങളിലാണ് സൗരോർജവേലി ഈ കാലയളവിൽ നിർമിച്ചത്. 
വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് 77 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 1.6 കോടി രൂപയും നൽകി. വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ 25.71 ലക്ഷം രൂപ കൊടുത്തു. കന്നുകാലികൾ കൊല്ലപ്പെട്ടവർക്ക് 6.39 ലക്ഷം രൂപയും വസ്തുനഷ്ടം സംഭവിച്ചവർക്ക് 2.06 ലക്ഷം രൂപയും നൽകി. പൂഞ്ഞാർ വഴിക്കടവിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്നതിനായി 79.41 ലക്ഷം രൂപയും ചെലവിട്ടു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു