Hot Posts

6/recent/ticker-posts

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം

വെള്ളികുളം: മധ്യകേരളത്തിലുള്ള കിഴക്കൻ മലയോര മേഖലയിലെ ഏറ്റവും പഴക്കം ചെന്ന തീർത്ഥാടന കേന്ദ്രമാണ് വാഗമൺ കുരിശുമല. നോമ്പുകാലത്ത് ഓരോ വെള്ളിയാഴ്ചയും വിവിധ ഇടവകകളുടെ നേതൃത്വത്തിലാണ് വാഗൺ കുരിശുമല തീർത്ഥാടനം നടത്തപ്പെടുന്നത്. 
ഓരോ വെള്ളിയാഴ്ചയും നടക്കുന്ന ആഘോഷമായ സ്ലീവാപാതയിലും വിശുദ്ധ കുർബാനയിലും നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് വെള്ളികുളം, അടിവാരം ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ വാഗമൺ കുരിശുമലയിലേക്ക് തീർത്ഥാടനം നടത്തപ്പെടും. 
രാവിലെ 9 മണിക്ക് കല്ലിലാ കവലയിൽ നിന്നും ആരംഭിക്കുന്ന ആഘോഷമായ സ്ലീവാ പാതയ്ക്ക് വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം, അടിവാരം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, ഫാ. ജേക്കബ് താന്നിക്കാപ്പാറ തുടങ്ങിയവർ നേതൃത്വം നൽകും. 10 മണിക്ക് മലമുകളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് പാലാ രൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നേർച്ചകഞ്ഞി വിതരണം. 
ഫാ.ആൻറണി വാഴയിൽ, വർക്കിച്ചൻ മാന്നാത്ത്, ജയ്സൺ വാഴയിൽ, സണ്ണി കണിയാം കണ്ടത്തിൽ, ജോബി നെല്ലിയേകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി