Hot Posts

6/recent/ticker-posts

മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം അനു ചന്ദ്രന്



ഈരാറ്റുപേട്ട: 2024-25 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിര്‍വഹണ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ തലപ്പലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനു ചന്ദ്രന് ലഭിച്ചു.
 സര്‍ക്കാരിന്‍റെ 4-ാം വാര്‍ഷികം എന്‍റെ കേരളം  പ്രദര്‍ശന വിപണനമേളയില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ വച്ച് പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പുരസ്ക്കാരം സമ്മാനിച്ചു.
Reactions