Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

ഈരാറ്റുപേട്ട താഴത്തെ നടയ്ക്കൽ റോഡിലുണ്ടായ വെള്ളക്കെട്ട് 
ഈരാറ്റുപേട്ട: തിങ്കളാഴ്ച മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നഗരസഭയിലെ തോടുകളും കരകവിഞ്ഞു ഒഴുകിയതു മൂലം തോടുകളിൽ ഇരകരകളിലുള്ള വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുപകരണങ്ങൾക്ക് നാശം സംഭവിച്ചു.
താഴത്തെ നടയ്ക്കൽ, പൊന്തനാപ്പറമ്പ്, മുരിക്കോലിൽ വാഴമറ്റം എന്നീ പ്രദേശങ്ങളിലാണ് ഈരാറ്റുപേട്ട നഗരസഭയിൽ വെള്ളം കയറിയത്. മുരിക്കോലി അൻസാർ മസ്ജിദിലും അംഗൻവാടിയിലും വെള്ളം കയറി. 
Reactions