ജില്ലയിൽ മഴ ശക്തമായി തുടരുന്നു... മീനച്ചിലാറ്റിലെ ജലനിരപ്പുയർന്നു!
May 26, 2025
പാലാ: റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മലയോര മേഖലകളിൽ അടക്കം രാവിലെ മുതൽ ഇടവിട്ടുള്ള ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നത്തിൽ ആശങ്കയിലാണ് ജനങ്ങൾ. പലയിടത്തും വൈദ്യുതി ബന്ധങ്ങളും നിലച്ചു.