Hot Posts

6/recent/ticker-posts

മുണ്ടാങ്കൽ - പുലിമലക്കുന്ന് ജലവിതരണ പദ്ധതി ജോസ് കെ മാണി എംപി നാടിന് സമർപ്പിച്ചു



പാലാ: ഏതൊരു പൊതു പ്രവർത്തകനും അഭിമാനിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തിയും കടമയുമാണ് ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു നൽകുക എന്നത്, അത് പാലാ നഗരസഭ ആറാം വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ വിജയകരമായി നടപ്പാക്കി എന്ന് മുണ്ടാങ്കൽ - പുലിമലക്കുന്ന് ജലവിതരണ പദ്ധതി ഉൽഘാടനം ചെയ്ത് ജോസ് കെ മാണി എംപി പറഞ്ഞു. പദ്ധതിക്ക് കിണറിനും, ടാങ്കിനും സ്ഥലം സൗജന്യമായി നൽകിയ വരെയും, പാലാ നഗരസഭയെയും, ജീവനക്കാരെയും ജോസ് കെ മാണി അഭിനന്ദിച്ചു. 


ശുദ്ധജല പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഹൃദയങ്ങളിൽ വാർസ് മെമ്പർ ജീവിക്കുമെന്നും എം പി കൂട്ടിചേർത്തു. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ സ്വാഗതം പറഞ്ഞു.


പാലാ മരിയസദനത്തിൽ നടന്ന ഉൽഘാടന ചടങ്ങിൽ എം.സി അബ്രഹാം മുഴയിൽ, തോമസ് കദളിക്കാട്ടിൽ, എ.സിയാദ് (മുനിസിപ്പൽ എഞ്ചിനീയർ), പി. എസ്. രവീന്ദ്രൻ നായർ (കോണ്ട്രാക്ടർ) എന്നിവരെ ആദരിച്ചു. 


സന്തോഷ് ജോസഫ് (മരിയസദനം ഡയറക്‌ടർ) മുഖ്യ പ്രഭാഷണം നടത്തി. ബിജി ജോജോ (മുനിസിപ്പൽ വൈസ് ചെയർപേർസൺ), സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, നീനാ ചെറുവള്ളി, ജോസിൻ ബിനോ, സിജി പ്രസാദ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ കെ അലക്സ്, ബിജു പാലുപ്പവൽ, ഒ.എം മാത്യു, സാബു ജോസഫ് കിഴക്കേക്കര (സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു. വാർഡിലെ ഗുണഭോക്താക്കൾ, പൊതുപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങി ഒട്ടേറെ നാട്ടുകാരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും നടന്നു.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും