Hot Posts

6/recent/ticker-posts

കാഞ്ഞിരമറ്റം അഗ്രിഫെസ്റ്റ് 25 ന്



പാലാ: കാർഷിക രംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുക്കുന്ന പാലാ രൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ അഗ്രിമ കാർഷിക നഴ്സറിയുടെ സഹകരണത്തോടുകൂടി കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ച്  കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് എന്ന പേരിൽ കാർഷികമേള സംഘടിപ്പിക്കുകയാണ്.  
ഇരുപത്തഞ്ചാം തീയതി ഞായറാഴ്ച രാവിലെ ആറരയ്ക്ക് ആരംഭിക്കുന്ന കാർഷിക മേളയിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ, നാടൻ - വിദേശ ഫല വൃക്ഷ തൈകൾ, പുതിയ ഇനം പച്ചക്കറി വിത്തുകൾ, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, കാർഷിക വിഭവങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കുന്നതാണ്. വിവിധ ജൈവ വളങ്ങൾ, കീടനാശിനികൾ, ചെടിച്ചട്ടികൾ, കൃഷി ഉപകരണങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. 
കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷൻ സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റിൻ്റെ ഉദ്ഘാടനം വികാരിയും ഫെഡറേഷൻ രക്ഷാധികാരിയുമായ ഫാ. ജോസഫ് മണ്ണനാൽ നിർവ്വഹിക്കും. സഹവികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ ആദ്യ വിൽപ്പന നിർവ്വഹിക്കും.  റീജിയൺ, സോൺ കോർഡിനേറ്റർമാരായ സിബി കണിയാംപടി, ജിജി സിൻറ്റോ , കാപ്കോയുടെയും ഫെഡറേഷൻ്റെയും ഭാരവാഹികളായ സണ്ണി കളരിക്കൽ, ടോം ജേക്കബ് ആലയ്ക്കൽ, ഡാൻ്റീസ് കൂനാനിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ, മാത്തുക്കുട്ടി ഞായർകുളം, ജോർജുകുട്ടി കുന്നപ്പള്ളി, തോമസ് മാത്യു, ജോസഫ് തോമസ്, ടോമി മുടന്തിയാനി, സെബാസ്റ്റ്യൻ ആരുശ്ശേരിൽ, ഷേർളി ടോം, മിനി ജോസ്, മേരി മാത്യു, മിനി ജോണി തുടങ്ങിയവർ നേതൃത്വം കൊടുക്കും.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്