പാലാ: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. കൈവഴിയായ തോടുകളിൽ ജലനിരപ്പുയരുന്നതും പെയ്തുവെള്ളം എത്തുന്നതും മീനച്ചിലാറിലെ ജലനിരപ്പ് ഇനിയും ഉയരാൻ കാരണമാകും. ആറിന്റെ അരികിൽ താമസിക്കുന്ന ആളുകളും വ്യാപാരികളും ആശങ്കയിലാണ്.
മീനച്ചിൽ താലൂക്കിൽ പലയിടത്തും റോഡുകളിൽ വെള്ളം കയറി.
![]() |
പനക്കപ്പാലം റോഡ് |
പനക്കപ്പാലത്ത് റോഡിൽ വെള്ളം കയറിയെങ്കിലും ഗതാഗതം തടസപ്പെട്ടിട്ടില്ല. മീനച്ചിലാറിന്റെ കൈവഴിയായ തോട് കവിഞ്ഞാണ് പനക്കപ്പാലത്ത് റോഡിൽ വെള്ളം കയറിയത്.
![]() |
കടനാട് - കൊല്ലപ്പള്ളി റോഡ് |
കടനാട് - കൊല്ലപ്പള്ളി റോഡിലും വെള്ളം കയറി, ചെറുവാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെട്ടു.
ഈരാറ്റുപേട്ടയിൽ പാലത്തിന് സമീപം റോഡിൽ വെള്ളം കയറി.
മൂന്നാനിയിൽ റോഡിൽ വെള്ളം കയറി.
തീക്കോയി ബ്രിഡ്ജിന്റെ സമീപത്തുള്ള വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. വെള്ളം പറമ്പിൽ കയറി. ഇനിയും മഴതുടർന്നാൽ വീടുകളിൽ വെള്ളം കയറും.
![]() |
ഇടമറുക്, രണ്ടാറ്റുമുന്നി - വാകക്കാട് റോഡിൽ വെള്ളം കയറി. അട്ടിക്കളം, മേലടുക്കം, വെള്ളാനി തുടങ്ങിയ തോടുകളിൽ വെള്ളം ശക്തമായി ഒഴുകുകയാണ്.