Hot Posts

6/recent/ticker-posts

സിപിഐ പൂഞ്ഞാർ മണ്ഡലം പൊതു സമ്മേളനം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു



ഈരാറ്റുപേട്ട: സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പതാക, ബാനർ, കൊടിമര ജാഥകൾ സമാപിച്ചു കൊണ്ടുള്ള പൊതു സമ്മേളനം ഈരാറ്റുപേട്ടയിൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിഉദ്ഘാടനം ചെയ്തു. 
ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുമിച്ച് നിന്നുകൊണ്ട് മറ്റ് മതേതര ജനാധിപത്യ പാര്‍ട്ടികളെയും കൂടിച്ചേര്‍ത്താല്‍ മാത്രമേ ഇന്ന് രാജ്യം നേരിടുന്ന ഭരണഘടനയെ ധിക്കരിക്കുന്ന രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന രാജ്യത്തിന്റെ മതേതരത്വം ഇല്ലാതാക്കുന്ന മോഡി ഭരണകൂടത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു എന്ന ഉറച്ച വിശ്വാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും, രാജ്യത്തിന്റെ നിലനില്‍പ്പിനായി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അടിയന്തിര കടമയെന്നും മന്ത്രി പറഞ്ഞു.
ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളുടെ ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും മുന്നില്‍ നില്‍ ക്കുന്നുണ്ടെന്ന കാര്യം സഖാവ് ചിഞ്ചുറാണി ഓര്‍മ്മിപ്പിച്ചു. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ കെ ഇ നൗഷാദ് സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ മുതിർന്ന സഖാക്കളെ ആദരിച്ചുകൊണ്ട് സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, ജില്ല അസിസ്റ്റൻറ് സെക്രട്ടറി മോഹൻ ചെന്നംകുളം, എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എംജി ശേഖരൻ, പി എസ് സുനിൽ, ഷമ്മാസ് ലത്തീഫ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എസ് രാജു, പി എസ് ബാബു, കെ ശ്രീകുമാർ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ അഭിവാദ്യം ചെയ്തു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി