Hot Posts

6/recent/ticker-posts

സ്നേഹസംഗമത്തോടെ ഷിബു തെക്കേമറ്റത്തിൻ്റെ വിരമിക്കൽ



കൊഴുവനാൽ: വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ലാബ് അസ്സിസ്റ്റൻ്റ് ഷിബു തെക്കേമറ്റത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നുമുള്ള വിരമിക്കലിനോട് അനുബന്ധിച്ച് കൊഴുവനാൽ ഗേൾസ് ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമം ശ്രദ്ദേയമായി. കഴിഞ്ഞ 23 വർഷമായി തുടർന്നുവന്നിരുന്ന ഔദ്യോഗിക ജീവിതം  മെയ് 31 നാളെ തീരുകയാണ്. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ പതിമൂന്നര വർഷവും വിളക്കുമാടം സെന്റ് ജോസഫ്യ ഹയർസെക്കൻണ്ടറി സ്കൂളിൽ എട്ടു വർഷത്തോളവും സേവനം ചെയ്തിട്ടാണ് ഷിബു പടിയിറങ്ങുന്നത്.
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നവരേയും  പ്രവർത്തനമേഖലയിൽ സഹകരിച്ചവരേയും ഒരുമിച്ചുച്ചേർത്താണ് സ്നേഹസംഗമം നടത്തിയത്. അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ, യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ്, ഫ്രാൻസിസ് ജോർജ് എം പി, മാണി സി കാപ്പൻ എം എൽ എ  മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്‌മോൻ മുണ്ടയ്ക്കൻ, രാജേഷ് വാളിപ്ലാക്കൽ, സ്കൂൾ മാനേജർ ഫാ ജോർജ് മണ്ണുകുശുമ്പിൽ, കൊഴുവനാൽ പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോർജ്, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ബിജു, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജ്ഞിത്ത് മീനാഭവൻ, സ്കൂൾ പ്രിൻസിപ്പാൾ ജോബി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജേഷ് ബി, ബൈജു കൊല്ലംപറമ്പിൽ, ജോർജുകുട്ടി ജോസഫ്, പള്ളിക്കത്തോട് പോലീസ് ഇൻസ്പെക്ടർ കെ പി തോംസൺ, സ്നേഹഗിരി പ്രൊവൻഷ്യാൾ സിസ്റ്റർ കാർമ്മൽ ജോ എസ് എം എസ്, ഗേൾസ് ടൗൺ  മദർ സുപ്പീരിയർ സിസ്റ്റർ സ്വർഗ്ഗ എസ് എം എസ്, എമിൽ ടോം ഷിബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സ്നേഹസംഗമത്തിൽ വിദ്യാദ്യാസ-പോലീസ് - ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽ മാർ, അദ്ധ്യാപകർ, ജനസമതി അംഗങ്ങൾ, പാലാ ബ്ലഡ് ഫോറം, ലയൺസ് ക്ലബ്ബ്, വൈസ്മെൻ ക്ലബ്ബ്,  ചൈതന്യാ ക്ലബ്ബ്, മിനച്ചിൽ ഫാസ്, പത്തൻസ് പാലാ, ബ്ലഡ് ബാങ്കുകളിലെ അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി