പാലാ സെൻറ് തോമസ് കോളജ് നീന്തൽ കുളത്തിൽ നടക്കുന്ന 72-മത് സംസ്ഥാന നീന്തൽ മത്സരത്തിൻ്റെ ആദ്യദിനം 242 പോയിൻ്റോടെ തിരുവനന്തപുരം ജില്ലാ മുന്നേറുന്നു. തൊട്ടു പിന്നാലെ എറണാകുളം ജില്ല 204 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും 42 പോയിൻ്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഇന്നലെ നാല് പുതിയ റിക്കാർഡുകൾ സ്ഥാപിക്കപ്പെട്ടു. പുരുഷ വിഭാഗം1500 മീറ്റർ ഫ്രീസ്റ്റൈലിൽ തിരുവനന്തപുരത്തിൻ്റെ ജുഹുനു കൃഷ്ണ, വനിതകളുടെ 800 മീറ്ററിൽ ഹന്ന എലിസബത്ത് സിയോ, 200മീറ്റർ ബാക്ക് സ്ട്രോകിൽ അവാന്തികാ പ്രദീപ്, പുരുഷവിഭഗം 50മീറ്റർ ബ്രെസ്റ്റ് സ്ട്രോകിൽ ക്ലിഫോർഡ് ജോസഫ് (മൂവരും എറണാകുളം) എന്നിവരാണ് റികാർഡിനുടമകൾ.