Hot Posts

6/recent/ticker-posts

വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്



വെള്ളികുളം: വെള്ളികുളം സ്കൂളിലെ അധ്യാപകർക്കായി ഇന്ന് (31 ശനിയാഴ്ച) രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ശില്പശാല നടത്തപ്പെടുന്നു. അധ്യാപകർക്ക് വേണ്ടി നടത്തപ്പെടുന്ന ഓറിയന്റേഷൻ കോഴ്സിൽ ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പരിശീലന രീതികൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കൈമാറൽ, വിദ്യാർത്ഥി - അധ്യാപക കൂട്ടായ്മ, പഠന- പാഠ്യേതര പ്രവർത്തനങ്ങളിലൂന്നിയ വിദ്യാഭ്യാസ നയം, പരിസ്ഥിതി സൗഹൃദ കൂട്ടായ്മ, ജീവിതലക്ഷ്യം തുടങ്ങിയ വിവിധ വിഷയങ്ങൾ ഏകദിന ശില്പശാലയിൽ ചർച്ച ചെയ്യുന്നതാണ്.
പ്രശസ്ത സൈക്കോളജിസ്റ്റും ഇൻ്റർനാഷണൽ ലൈഫ് കോച്ച് & നാഷണൽ അവാർഡ് വിന്നിങ് ഓതറുമായ ഡോക്ടർ സെബിൻ. എസ്.കൊട്ടാരം ഏകദിന ശില്പശാലയ്ക്ക് നേതൃത്വം നൽകും. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യും. ഇടവകയിലെ സൺഡേ സ്കൂൾ, സെൻ്റ് ആൻ്റണീസ് സ്കൂൾ അധ്യാപകർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കും. മാർട്ടിൻ. പി. ജോസ് പ്ലാത്തോട്ടം സി നിമോൾ ജെയിംസ് വളയത്തിൽ, എൽസ സെബാസ്റ്റ്യൻ, ജോമി ആന്റണി കടപ്ലാക്കൽ, ജോമോൻ കടപ്പാക്കൽ സിസ്റ്റർ ഷാൽ ബി മുകളേൽ, സ്റ്റെഫി മൈലാടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്