പാലാ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കിയ ശ്രേഷ്ഠ വ്യക്തിത്വം വെള്ളാപ്പള്ളി നടേശന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ മെയ് 22ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ വച്ച് സ്നേഹാദരവ് നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ഭാരവാഹികൾ സുരേഷ് ഇട്ടിക്കുന്നിൽ, എ. ഡി.സജീവ് വയലാ, എം.ആർ.ഉല്ലാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ രൂപീകരിക്കപ്പെട്ട കേരളത്തിൻറെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ പൊൻവിളിച്ചം വിതറിയ നവോത്ഥാന ഭാരതത്തിന് തന്നെ അടിത്തറ പാകിയ എസ്.എൻ.ഡി.പി യോഗം എന്ന മഹാ പ്രസ്ഥാനത്തിൻറെ ജനറൽ സെക്രട്ടറി പദത്തിൽ 30 പൂർത്തീകരിച്ചു ഇന്നും ജൈത്രയാത്ര തുടരുകയാണ്. ആരാലും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന അവസ്ഥയിലായിരുന്നു വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കുമ്പോൾ സമുദായം. എന്നാൽ ഇന്ന് ഏത് കാര്യത്തിലും മുന്നിലേക്ക് എത്താവുന്ന അവസ്ഥയിലേക്ക് അദ്ദേഹം സമുദായത്തെ എത്തിച്ചു. സംസ്ഥാന ഭരണത്തിലും കേന്ദ്രഭരണത്തിലും കാണിക്കുന്ന അവഗണന ക്കെതിരെ തീവ്രമായ നിലപാട് എടുക്കാനും തെറ്റ് തിരുത്തി ക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മെയ് മാസം 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആർ ശങ്കർ നഗറിൽ (പി.ടി.എം.എസ് ഓഡിറ്റോറിയം ഈരാറ്റുപേട്ട) നടക്കുന്ന മീനച്ചിൽ താലൂക്കിലെ ഈഴവ ജനതയുടെ അവകാശ പ്രഖ്യാപന മഹാ സമ്മേളനത്തിൽ വച്ചാണ് സ്നേഹാദരവ് നൽകുന്നത്. ഇതോടൊപ്പം വനിതാ സംഘം മീനച്ചിൽ യൂണിയൻ നാല് മേഖലകളിൽ നടത്തിയ ശാക്തേയം, സ്ത്രീശക്തി- ശ്രീശക്തി സമ്മേളനങ്ങളുടെ പരിസമാപ്തിയും നടത്തപ്പെടുന്നു. മഹാസമ്മേളനo എസ്എൻഡിപി യോഗം വൈസ്. പ്രസിഡൻറ്. തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ഓ. എം. സുരേഷ് ഇട്ടി കുന്നേൽ അധ്യക്ഷത വഹിക്കും. എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ. പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം ചെയ്യും. സജീഷ് മണലേൽ ആമുഖപ്രസംഗം നടത്തും. യൂണിയൻ കൺവീനർ, എം. ആർ.ഉല്ലാസ് സ്വാഗതം ആശംസിക്കുo. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, ഇൻകം ടാക്സ് അസിസ്റ്റൻറ് കമ്മീഷണർ, ജ്യോതിഷ് മോഹൻ ഐ.ആർ.എസ്, കേരളകൗമുദി ജില്ലാ ചീഫ്.ബാബുരാജ്, വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, എ. ഡി.സജീവ് വയല, കെ.ആർ.ഷാജി തലനാട്, സി.ടി രാജൻ, അനീഷ് പുല്ലുവേലിൽ, കെജി സാബു, സി പി സുധീഷ് ചെമ്പൻകുളം, സജി കൂന്നപ്പള്ളി എന്നിവർ ആശംസകൾ നേരും. മിനർവ മോഹൻ കൃതജ്ഞത പറയും.
പത്രസമ്മേളനത്തിൽ സി.ടി. രാജൻ, അനീഷ് പുല്ലുവേലി, കെ ജി സാബു, സുധീഷ് ചെമ്പൻകുളം, സജി ചേർന്നാട് എന്നിവർ പങ്കെടുത്തു.