ഈരാറ്റുപേട്ട: സേവന - ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നതിനായി ഈരാറ്റുപേട്ട കേന്ദ്രമായി ടീം റെസ്ക്യൂ ഫോഴ്സ് എന്ന പേരിൽ പുതിയ സംഘടനക്ക് തുടക്കം കുറിച്ചു.
മുൻ നഗരസഭ ചെയർമാൻ ടി.എം റെഷീദ്, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.എം അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായും നൗഷാദ് വെള്ളൂപറമ്പിൽ (പ്രസിഡൻ്റ്), റബീസ് ഖാൻ (ജനറൽ സെക്രട്ടറി), ആരിഫ് വി.ബി (ട്രഷർ) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.