തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത പ്രോജക്ടുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ 36 പ്രോജക്ടുകൾക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മെയ് 19 മുതൽ 24 വരെ പൂരിപ്പിച്ച അപേക്ഷകൾ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിൽ സ്വീകരിക്കും.
അപേക്ഷ ഫോറവും വ്യക്തിഗത ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള നോട്ടീസും ബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെ പക്കൽ നിന്നും മെയ് 19 മുതൽ ലഭിക്കുന്നതാണ്. വ്യക്തിഗത പ്രോജക്റ്റുകൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഗ്രാമസഭ യോഗങ്ങൾ 24 മുതൽ ജൂൺ 1 വരെ വിവിധ വാർഡുകളിൽ ചേരും.