Hot Posts

6/recent/ticker-posts

തീക്കോയി പള്ളിവാതിൽ ചെക്ക് ഡാമിലെ മണലും എക്കലും ചെളിയും നീക്കം ചെയ്യുവാൻ നടപടിയായി



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ പള്ളിവാതിൽ ചെക്ക് ഡാമിലെ മണലും എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് നടപടിയായി. ഗ്രാമപഞ്ചായത്ത് ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ലാ കളക്ടർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മൈനർ ഇറിഗേഷൻ മണൽ ലേലം ചെയ്തത്. 
2003ല്‍ മൈനർ ഇറിഗേഷൻ നിർമ്മിച്ചതാണ് ഈ ചെക്ക് ഡാം. മണലും ചെളിയും നിറഞ്ഞതോടുകൂടി ചെക്ക് ഡാമിന്റെ ജലസംഭരണ ശേഷി വലിയതോതിൽ കുറഞ്ഞിരുന്നു. തീക്കോയിലെ പ്രധാന കുടിവെള്ള സ്രോതസായ ചെക്ക് ഡാമിനോട് അനുബന്ധിച്ച് ജലനിധി പദ്ധതികളും സ്ഥിതി ചെയ്യുന്നു. ചെക്ക് ഡാം നിർമ്മിച്ചതിനുശേഷം നാളിതുവരെയും മണലും ചെളിയും നീക്കം ചെയ്യാതിരുന്നതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ട്.
കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞ ചെക്ക് ഡാം  മെയിന്റനൻസ് ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ആറുലക്ഷം രൂപ അനുവദിക്കുകയും ജോലികൾ ഭാഗികമായി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. മഴ നേരത്തെ തുടങ്ങിയതുകൊണ്ട് ആറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ആണ്  ചെക്ക് ഡാമിന്റെ മെയിന്റനൻസ് ജോലികൾ പൂർത്തിയാക്കുവാൻ സാധിക്കാത്തത്. ജലനിരപ്പ് കുറയുന്ന സമയത്ത് മെയിന്റനൻസ് ജോലികൾ പൂർത്തീകരിക്കുമെന്നും പ്രസിഡണ്ട് കെ സി ജെയിംസ് അറിയിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്