Hot Posts

6/recent/ticker-posts

ഡിജിറ്റൽ കാർഷിക വിപണി- കാർഷിക കേരളത്തിന് മാതൃക: ഡാൻ്റീസ് കൂനാനിക്കൽ



കാഞ്ഞിരമറ്റം: കർഷകർക്ക് തങ്ങളുടെ കാർഷിക വിളകളും ഉൽപ്പന്നങ്ങളും വിഭവങ്ങളും ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണനത്തിന് വഴിതുറക്കുന്ന അകലക്കുന്നം ഗ്രാമ പഞ്ചായത്തിൻ്റെ ഡിജിറ്റൽ കാർഷിക വിപണി കാർഷിക കേരളത്തിന് മാതൃകയും മഹത്തരവുമാണന്ന് കേരള കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. 
കോട്ടയം പാമ്പാടി ഗവ. എഞ്ചിനീയറിങ്ങ് കോളജിൻ്റെ സാങ്കേതിക സഹായത്തോടെ അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച ഡിജിറ്റൽ കാർഷിക വിപണി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ കർഷക ഉൽപ്പാദക കമ്പനികളുടയും കൃഷികൂട്ടങ്ങളുടയും സഹകരണത്തോടെ കൃഷി വകുപ്പ് കർമ്മപരിപാടി ആവിഷ്കരിക്കണമെന്നും ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. കൃഷി വകുപ്പുമന്ത്രി പി പ്രസാദ് ഉദ്ഘാടനത്തിനെത്തുന്നതിലൂടെ ഈ വിഷയത്തിൽ സർക്കാരിൻ്റെ ക്രിയാത്മക നിലപാട് വ്യക്തമാണന്നും ഈ പദ്ധതി ആവിഷ്കരിച്ച പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പിൻ്റെ പഞ്ചായത്ത് അധികൃതരും അഭിനന്ദനം അർഹിക്കുന്നതായും തുടർന്നു പറഞ്ഞു. 
കേരളാ കോൺഗ്രസ് (എം) കാഞ്ഞിരമറ്റം മേഖലാ വിശേഷാൽ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. മണ്ഡലം പ്രസിഡൻ്റ്  ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജേക്കബ് തോമസ്, വാർഡു പ്രസിഡൻ്റുമാരായ ജോർജുകുട്ടി കുന്നപ്പള്ളിൽ, റോയി ഇടിയാകുന്നേൽ, ടോമി മുടന്തിയാനി, സണ്ണി കളരിക്കൽ, ജയിംസ് പെരുമന, ജോസ് മാത്യു, ബെന്നി തോലാനിക്കൽ, ജോസ് കോരംകുഴ, മാത്തുക്കുട്ടി വണ്ടാനം, ടോമി ഓലിയ്ക്കതകിടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി