Hot Posts

6/recent/ticker-posts

കുടുംബശ്രീ അംഗങ്ങൾക്കും ഒക്സലറി ഗ്രൂപ്പുകൾക്കുമായി 'അരങ്ങ്' സംഘടിപ്പിച്ചു



തലയാഴം: വൈക്കം തലയാഴം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളുടേയും ഒക്സലറി ഗ്രൂപ്പുകളുടേയും കലാപരമായ കഴിവുകൾ വികസിപ്പിക്കാനായി സംഘടിപ്പിച്ച അരങ്ങ് ശ്രദ്ധേയമായി. 
ഉല്ലല പി എസ് ശ്രീനിവാസൻ സ്മാരക സ്കൂളിൽ സംഘടിപ്പിച്ച വേദിയിൽ ലളിതഗാനം, നാടൻപാട്ട്, ഫ്യൂഷൻ തിരുവാതിര, നാടോടിനൃത്തം, കവിതാപാരായണം, ചിത്ര രചന തുടങ്ങിയ ഇനങ്ങളിലായി 100 ഓളം വനിതകൾകലാവൈഭവം പ്രകടമാക്കി. മുതിർന്നവരുടെ കലാപ്രകടനത്തിനു ഊർജം പകരാൻ കുട്ടികളും നൃത്തം അവതരിപ്പിച്ചു. 
തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ മരിയ ജുഡീത്ത അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി.ദാസ്, പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ, കൊച്ചുറാണി എന്നിവർ ഉപഹാരങ്ങൾ നൽകി. 
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെൽസിസോണി, ഷീജാ ബൈജു, റോസി ബാബു, സി ഡി എസ് അംഗങ്ങളായ സന്ധ്യ പ്രസന്നൻ, പി.കെ.സ്മിത, ലീനകുമാരി, സവിത ശ്രീനാഥ്, സിഡിഎസ് മെമ്പർ സെക്രട്ടറി കെ.ഷീജാമോൾ, അക്കൗണ്ടൻ്റ് ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം