Hot Posts

6/recent/ticker-posts

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ വയോജന സംഗമം ശ്രദ്ധേയമായി



വെള്ളികുളം: തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ചു മെയ് ഒന്നാം തീയതി വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിൽ മുതിർന്നവരുടെ സംഗമത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തിയ വയോജന സംഗമം ശ്രദ്ധേയമായി. 
സെൻ്റ് തോമസ് ഹാളിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.പോൾ ചിറപ്പുറത്ത് വയോജന സംഗമം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷാൽബി മുകളേൽ ആമുഖ പ്രഭാഷണം നടത്തി. "വാർധക്യകാലം അനുഗ്രഹീതമാക്കാൻ" എന്ന വിഷയത്തെക്കുറിച്ച് ഫാ.സ്കറിയ വേകത്താനം മുഖ്യ പ്രഭാഷണം നടത്തി. 
ഏറ്റവും പ്രായം കൂടിയ ചാക്കോ പാലക്കുഴയിൽ, ബ്രിജീത്ത കൊല്ലിതടത്തിൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ഫിലോമിന കാലാപറമ്പിൽ സമ്മേളനത്തിൽ ഭാഗ്യശാലിയായി തെരഞ്ഞെടുത്തു. വിവിധ കലാ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ഫാ. പോൾ ചിറപ്പുറത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. വയോജനസംഗമത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. 
വയോജന സംഗമത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന, കുമ്പസാരം, മരിച്ചവരെ അനുസ്മരിക്കൽ, ആരാധന എന്നിവ നടത്തി. എല്ലാവർക്കും സ്നേഹ വിരുന്ന് നൽകി. വർക്കിച്ചൻ മാന്നാത്ത്, സിസ്റ്റർ മെറ്റി സി.എം.സി, സിസ്റ്റർ ഷാൽബി മുകളേൽ, സി.എം.സി, ജോസഫ് കടപ്ലാക്കൽ, റിയാ തെരേസ് മാന്നാത്ത്, സ്റ്റഫി മൈലാടൂർ, ബ്രദർ ജോയൽ ഇലവുങ്കൽ, മെൽബി ബിപിൻ ഇളംതുരുത്തിയിൽ, സാന്റോ തേനംമാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം