Hot Posts

6/recent/ticker-posts

വെള്ളികുളം പള്ളിയിൽ പിതൃദിനാചരണം മെയ് 25 ഞായർ



വെള്ളികുളം: വെള്ളികുളം ഇടവകയിൽനീ 25 ഞായറാഴ്ച പിതൃദിനാചരണം നടത്തും. പിതൃ വേദി യൂണിറ്റ് പ്രസിഡൻ്റ് ജിജി വളയത്തിൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ.സ്കറിയ വേകത്താനം പിതൃദിനാചരണം ഉദ്ഘാടനം ചെയ്യും. ബേബി കരോട്ടുപുള്ളോലിൽ ആമുഖപ്രഭാഷണം നടത്തും.
ടോമി കൊച്ചുപുരക്കൽ, സിസ്റ്റർ മെറ്റി ജോസ് സി.എം.സി,വർക്കിച്ചൻ മാന്നാത്ത്,ജോജോ തുണ്ടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും."പിതാക്കന്മാരുടെ കർത്തവ്യങ്ങളും നൂറ്റാണ്ടിലെ വെല്ലുവിളികളും" എന്ന വിഷയത്തെക്കുറിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ജോസഫ് ആലഞ്ചേരിൽ ക്ലാസ് നയിക്കും.
സമ്മേളനത്തിൽ ഏറ്റവും പ്രായം കൂടിയ പിതാവിനെ ആദരിക്കും. തുടർന്ന് ചർച്ച, കലാപരിപാടികൾ, സ്നേഹവിരുന്ന്, ജയ്സൺ വാഴയിൽ, സണ്ണി കണിയാംകണ്ടത്തിൽ, ജോബി നെല്ലിയേക്കുന്നേൽ, തോമസ് വള്ളിയാംതടത്തിൽ, സാജൻ തോട്ടപ്പള്ളിൽ, സുനിൽ മുതുകാട്ടിൽ, ഷിബു കിടക്കേമുറിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
പാലാ മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന് കൊടിയേറി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാൾ
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി