Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു



ഈരാറ്റുപേട്ട: നഗരസഭയിലെ 2024-25  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്റ്റിലൂടെ നഗരസഭ പരിധിൽ ഓപ്പൺ ജിം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദർ അദ്ധ്യക്ഷത വഹിച്ചു. 
നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിയിൽ, കൗൺസിലർമാരായ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, നാസർ വെള്ളൂ പറമ്പിൽ, അനസ് പാറയിൽ, എസ് കെ. നൗഫൽ, അബ്ദുൾ ലത്തീഫ് കാരയ്ക്കാട്, സജീർ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Reactions