Hot Posts

6/recent/ticker-posts

ജൈവ പച്ചിലവർഗ്ഗക്കൃഷിക്ക് 'ആരോഗ്യപ്പച്ച' പദ്ധതി



കോട്ടയം: ജൈവ പച്ചിലവർഗക്കൃഷിക്ക് ഉണർവേകാൻ  ആരോഗ്യപ്പച്ച പദ്ധതിയുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധയിനം ചീരകൾ ഉൾപ്പെടെയുള്ള 10 തരം പച്ചിലവർഗങ്ങളുടെ തൈകളും ജീവാണു കീടനാശിനികളുമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.
പോഷക സുരക്ഷ മുൻനിർത്തി കൂടുതൽ പച്ചിലവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ജനങ്ങളെ ഉത്സാഹിപ്പിക്കുയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാടപ്പള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.അനീന സൂസൻ സഖറിയ പറഞ്ഞു. ബ്ലോക്കു പരിധിയിൽ വരുന്ന 600 വീടുകളിൽ പച്ചിലക്കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. 60 പേർ അടങ്ങുന്ന ഒരു ക്ലസ്റ്ററിലൂടെയാണ് ജൈവകൃഷി ചെയ്യുന്നത്. എല്ലാ കൃഷിഭവനിലും ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി 30 പേർ ജൈവകൃഷി സർട്ടിഫിക്കേഷൻ എടുത്തു. അടുത്ത 30 പേർക്കുകൂടി സർട്ടിഫിക്കേഷൻ ലഭ്യമാക്കാൻ ഫീൽഡ് സന്ദർശനം നടത്തിവരികയാണ്. 
നിലവിൽ മാടപ്പള്ളി,തൃക്കൊടിത്താനം കൃഷിഭവനകളിൽ മൂന്ന് ക്ലസ്റ്ററുകൾ വീതവും വാകത്താനം കൃഷിഭവനിൽ രണ്ട് ക്ലസ്റ്ററുകളും പായിപ്പാട്, വാഴപ്പള്ളി കൃഷിഭവനുകളിൽ ഒരു ക്ലസ്റ്റർ വീതവുമാണ് ഉള്ളത്. വിഷരഹിത സുരക്ഷിത ഭക്ഷണം ഏവരുടെയും അവകാശമാണെന്നും വരും തലമുറയ്ക്കായി സുരക്ഷിതഭക്ഷണം ഒരുക്കേണ്ടത് ഏവരുടെയും കടമയാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്സാണ്ടർ പ്രാക്കുഴി, വർഗീസ് ആന്റണി, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനീന സൂസൻ സഖറിയ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്