Hot Posts

6/recent/ticker-posts

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പേവാർഡ് നിർമാണം പൂർത്തീകരണത്തിലേക്ക്



കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റിക്കൊണ്ടു അത്യാഹിത വിഭാഗം, പേവാർഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്യാഹിത വിഭാഗത്തിന്റെയും പേവാർഡിന്റെയും നിർമാണം. 
35 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കെട്ടിടത്തിന്റെ മുകളിലായിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. രോഗികൾക്കായി എട്ട് മുറികളും അതോടൊപ്പം ശുചിമുറിയുമാണ് ഇവിടെ സജ്ജമാക്കുന്നത്. 2217 ചതുരശ്ര അടിയിലാണ് നിർമാണം. നിലവിൽ പേ വാർഡിന്റെ പെയിന്റിംഗ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25, 2025-26 പദ്ധതികളുടെ ഭാഗമായിട്ടാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ നിർമാണം നടന്നുവരുന്നത്. മൂന്നു കോടി രൂപ ചെലവിൽ 10838 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായിട്ടാണ് കെട്ടിടം നിർമിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷനാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. നിർമിതിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. അത്യാഹിത വിഭാഗത്തിന്റെ  നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽനിന്നുള്ള ഒരു കോടി രൂപ ചെലവിൽ 2485 ചതുരശ്ര അടിയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും നിർമിക്കുന്നുണ്ട്. പൊതുമരാമത്തുവകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം.
Reactions

MORE STORIES

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച
കാരുണ്യത്തിന്റെ കൈകളുമായി 'സ്നേഹ വണ്ടി' ഓടി തുടങ്ങി
ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ
"പൂവരണി ക്ഷേത്രം തൃശ്ശിവപേരൂർ തേക്കേമഠം വക, ട്രസ്റ്റ് വെറും കെയർ റ്റെയ്ക്കർ"- ജില്ലാ കോടതി
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ
കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്