Hot Posts

6/recent/ticker-posts

ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും



വൈക്കം: ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 26 മുതൽ ജൂലൈ രണ്ടുവരെ നടക്കും. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭദ്രദീപ പ്രകാശനം ഇന്ന് (25 - 6-2025) വൈകുന്നേരം 6.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന് യജ്ഞാചാര്യൻ അരൂർ അപ്പുജി ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. 
നാളെ രാവിലെ 10.30ന് വരാഹാവതാരം. 27ന് രാവിലെ 10.30ന് നരസിംഹാവതാരം. 28 രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം. 29ന് രാവിലെ 10.30ന് കാർത്ത്യായനീപൂജ, ഗോവിന്ദാഭിഷേകം, വൈകുന്നേരം 5.30ന് വിദ്യാഗോപാല സമൂഹാർച്ചന. 30ന് രാവിലെ 11.30നും 12.30 നും മധ്യേ രുഗ്മിണിസ്വയംവരം, വൈകുന്നേരം 5.30ന് സർവൈശ്വര്യപൂജ. 
ജൂലൈ ഒന്നിന് രാവിലെ 10.30ന് കുചേലോ പാഖ്യാനം.11.30ന് സന്താനഗോപാലം. വൈകുന്നേരം 5.30ന് സർവൈശ്വര്യപൂജ. രണ്ടിന് രാവിലെ ഒൻപതിന് പുനപ്രതിഷ്ഠാദിന പൂജകൾ. 10.30ന് ഭഗവാൻ്റെ സ്വധാമ പ്രാപ്തി. തുടർന്ന് അവഭൃഥസ്നാനം. ഉച്ചയ്ക്ക് ഒന്നിന് മഹാ പ്രസാദ ഊട്ട്.ചടങ്ങുകൾക്ക് സെക്രട്ടറി കെ.ടി.രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നേതൃത്വം നൽകും.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി