Hot Posts

6/recent/ticker-posts

'വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്', സഹന സമര പദയാത്ര നടത്തി



കൊച്ചി: സിനഡ് മെത്രാൻമാർ സീറോ മലബാർ സഭയോടും വിശ്വാസികളോടും നീതി പുലർത്തുക, സഭ ട്രിബ്യൂണൽ വിധി കൽപ്പിച്ച ഫാ. വർഗീസ് മണവാളനെ ബസിലിക്ക പള്ളിയിൽ നിന്ന് നീക്കം ചെയ്യുക, ഏകീകൃത കുർബാന കാര്യത്തിൽ സിനഡ് തീരുമാനം നടപ്പാക്കാൻ സഭ പിതാക്കൻമാർ ആർജ്ജവം കാണിക്കുക, സഭ ദിനമായ (ദുഖ്റാന തിരുനാൾ)ജൂലൈ മൂന്ന് മുതൽ മേജർ അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങൾ, ഫൊറോന, ഇടവക പള്ളികൾ, സഭാസ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ചാപ്പലുകൾ എന്നിവിടങ്ങളിൽ സിനഡ് തീരുമാനിച്ചതും, വത്തിക്കാൻ അനുവദിച്ചതുമായ സഭയുടെ ഏകീകൃത സത്യ കുർബാനക്ക് പ്രാരംഭം കുറിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഭ അനുകൂല സംഘടനകളുടെ സംയുക്ത കൂട്ടായ്മായവൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിലാണ് സഹന സമര പദയാത്ര നടത്തിയത്.
ബസിലിക്കയുടെ മുന്നിലെ രാപ്പകൽ സമര പന്തലിൽ നിന്ന് ആരംഭിച്ച പദയാത്ര ബസിലിക്ക അഡ്മിനിസ്ട്രേറേറ്റർ ഫാ. തരിയൻ ഞാളിയത്ത് ഉദ്ഘാടനം ചെയ്തു. പദയാത്രക്ക് വിവിധ പള്ളികളിൽ സ്വീകരണം നൽകി. തുടർന്ന് പദയാത്ര സീറോ മലബാർ സഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സമാപിച്ചു. സമാപന സമ്മേളനംഫാ.ജോൺ തോട്ടുപുറം ഉദ്ഘാടനം ചെയ്തു.
വിവിധ ഇടവക കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് ഫാ. വിൻസെൻറ് ചിറ്റിലപ്പിള്ളി, അഡ്വ. ജോയി ജോർജ്, അഡ്വ. മത്തായി മുതിരേന്തി, ചെറിയാൻ കവലക്കൽ, ജോസഫ് എബ്രാഹാം, ടെൻസൺ പുളിക്കൽ, കുര്യാക്കോസ് പഴയമടം, ജോസ് പാറേക്കാട്ടിൽ, സീലിയ ആൻ്റണി, ജോസഫ് അമ്പലത്തിങ്കൽ, മരിയ സേവ്യർ, മേരി ഡേവീസ് എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു