Hot Posts

6/recent/ticker-posts

"സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം, കടനാട് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്തണം"



പാലാ: ആറു പതിറ്റാണ്ടിലേറെ കടനാട് പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കുടുംബങ്ങളുടെ സാമ്പത്തികാശ്രയമായിരുന്ന കടനാട് സഹകരണ ബാങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സഹകരണ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണം. ഒന്നര വർഷമായി അഡ്മിനിസ്ട്രേറ്റർഭരണം തുടരുന്ന കടനാട് സഹകരണ ബാങ്കിൽ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി ജനസമ്മതരായ 13 അംഗ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബാങ്കിനെ മാറ്റണമെന്ന് കൊല്ലപ്പള്ളിയിൽ ചേർന്ന സംവാദസദസ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിലെ പ്രമുഖ പാർട്ടിയുടെ മുന്ന് പ്രവർത്തകരെ അഡ്മിനിസ്റ്റേറ്റർമാരായി നിയമിച്ചുകൊണ്ട്, ബാങ്കിൻ്റെ പതനത്തിന് മുഖ്യ കാരണക്കാരായ പാർട്ടി നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. ജന വിശ്വാസമാർജിക്കാൻ കഴിവ് കെട്ട നിലവിലെ അഡ്മിനിസ്ട്രേറ്റർമാർ ബാങ്കിൻ്റെ അവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുന്നു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മത സാമുദായിക സാമൂഹികപ്രവർത്തകരും യോജിച്ച് കടനാട് സഹകരണ ബാങ്കിനെ പുർവ സ്ഥിതിയിലേക്ക് കരകയറ്റിക്കൊണ്ടു വരുവാൻ തയ്യാറാകണമെന്ന് സംവാദസദസ് ഒന്നടങ്കം ആവശ്യപ്പെട്ടു.
2023 ഡിസംബറിൽ നടക്കേണ്ടിയിരുന്ന ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി. സഹകരണ വകുപ്പിനേയും ബഹുമാനപ്പെട്ട കോടതിയേയും സമീപിക്കുവാൻ സംവാദസദസ് തീരുമാനിച്ചു. റോയി വെള്ളരിങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഔസേപ്പച്ചൻ കണ്ടത്തിൽപറമ്പിൽ, ബിനു മാത്യൂസ്, ജോയി കളരിക്കൽ, ജോയി ചന്ദ്രൻ കുന്നേൽ ജോർജ് തെക്കേൽ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്