Hot Posts

6/recent/ticker-posts

പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു



പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലോടനുബന്ധിച്ച് രൂപതയ്ക്കൊപ്പം ജനിച്ച് 75 വയസ്സായവരുടെ സംഗമം നടന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. സ്വത്വബോധത്തെയും സ്വന്തമെന്ന ബോധത്തെയും വളർത്താൻ ഇത്തരം കൂടി വരവുകൾക്ക് പ്രസക്തിയുണ്ടെന്നും നമ്മുടെ വേരുകളും ഉറവിടങ്ങളും കണ്ടെത്താൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. രൂപതയുടെ 75 ആം പിറന്നാളിനോട് അനുബന്ധിച്ചുള്ള കൂറ്റൻ കേക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശിർവദിച്ചു മുറിച്ചു. 
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രൂപതകളിൽ ഒന്നായ പാലാ രൂപത രൂപം കൊണ്ടതിനൊപ്പമാണ് താനും ജനിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി സി ജോർജ് സന്തോഷത്തോടെ ഓർത്തെടുത്തു. രൂപതയുടെ മൂന്ന് മെത്രാന്മാരുടെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ രൂപത ഫാമിലി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നാലു വൈദികരെയും 26 കന്യാസ്ത്രീകളെയും 418 അല്മായരെയും ആദരിച്ചു. 
ഫാമിലി അപ്പസ്തോലറ്റ് ഡയറക്ടർ ഫാദർ ജോസഫ് നരിതൂക്കിൽ സ്വാഗതം ആശംസിച്ചു. രൂപതാ വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ളാലം സെൻ്റ് മേരിസ് പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, പിതൃവേദി രൂപത പ്രസിഡൻറ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡൻറ് ഷേർളി ചെറിയാൻ മഠത്തിപ്പറമ്പിൽ, പ്രോലൈഫ് രൂപത പ്രസിഡൻറ് മാത്യു എം കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്