Hot Posts

6/recent/ticker-posts

റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും: കൈറ്റ് സി.ഇ.ഒ



കോട്ടയം: ഈ അധ്യയനവർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിതബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. 
കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ വഴി ഈവർഷം മുന്തിയ പരിഗണന നൽകുന്ന മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ. പറഞ്ഞു.
ജില്ലയിൽ പ്രവർത്തിക്കുന്ന 140 യൂണിറ്റുകളിൽ നിന്നായി 240 മാസ്റ്റർ/മിസ്ട്രസ്മാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും ഉൾപ്പെട്ടതായിരുന്നു ശിൽപശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ, ആശയപ്രചാരണ രംഗത്ത് സ്‌കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.  
വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ. വിശദീകരണം നൽകി. കൈറ്റ് കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ തോമസ് വർഗീസ്, ജില്ലയിലെ മാസ്റ്റർ ട്രയിനർമാർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്