Hot Posts

6/recent/ticker-posts

ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ; ഉദ്ഘാടനം ബുധനാഴ്ച



ഭരണങ്ങാനം: കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും ബയോ കമ്പോസ്റ്റർ ബിൻ നൽകുന്നു. ഉറവിട മാലിന്യ സംസ്കരണത്തിനായുള്ള ഉപകരണമാണ് ബയോ കമ്പോസ്റ്റർ ബിൻ. ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളാണ് ഭരണങ്ങാനം ഡിവിഷനിൽ ഉള്ളത്. ഇതിൽ കരൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ നേരത്തെ ബിൻ നൽകിയിരുന്നു. 
ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസി ജോർജ് മുഖ്യപ്രഭാഷണം നടത്തും. 
പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബീന ടോമി, അനസ്യ രാമൻ, സോജൻ തൊടുക, ജിജി തമ്പി, ജില്ല വനിത ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ ജിനു മേരി ബെഞ്ചമിൻ തുടങ്ങിയവർ പ്രസംഗിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം, കടനാട്, മീനച്ചിൽ പഞ്ചായത്തുകളിലെ 485 വീടുകളിൽ ജീബിന്നും, റിംഗ് കമ്പോസ്റ്റും  നൽകിയിരുന്നു. ഭരണങ്ങാനം ഡിവിഷനിൽ മാലിന്യ സംസ്കരണത്തിനും, ശുചിത്വ പദ്ധതികൾക്കുമായി ഒരു കോടി പത്ത് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
Reactions

MORE STORIES

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
പാലാ രൂപത പ്ലാറ്റിനം ജൂബിലി: 75 വയസ്സായവരുടെ സംഗമം നടന്നു
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
ജൈവ പച്ചിലവർഗ്ഗക്കൃഷിക്ക് 'ആരോഗ്യപ്പച്ച' പദ്ധതി
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു