Hot Posts

6/recent/ticker-posts

ജൂനിയർ ടെക്നിക്കൽ വിദ്യാലയമാകാൻ വലവൂർ ഗവ.യു പി സ്കൂൾ



പാലാ: വലവൂർ ഗവ.യു പി സ്കൂൾ ക്ലാസ്സുകളിൽ ഇനിമുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം പാലാ എം എൽ എ മാണി സി കാപ്പൻ  നിർവഹിച്ചു. തന്റെ സ്കൂൾ  കാലഘട്ടത്തിൽ ഇത്തരം പരിപാടികൾ ഒന്നും ഇല്ലായിരുന്നുവെന്നും ആകെ ആശ്വാസം ഉണ്ടായിരുന്നത് വോളിബോൾ കളിക്കളമായിരുന്നുവെന്നും മാണി.സി. കാപ്പൻ പറഞ്ഞു. അക്കാലഘട്ടത്തെ അപേക്ഷിച്ച് ധാരാളം കാര്യങ്ങൾ ഇന്ന് സ്കൂളുകളിൽ വിദ്യാർത്ഥികളിലേയ്ക്ക് വരുന്നുണ്ടെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയതായി നടപ്പിലാക്കിയ പദ്ധതികളാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീമും ക്രിയേറ്റീവ് കോർണറും. ഈ രണ്ട് പദ്ധതികളുമുള്ള ഏക സ്കൂളാണ് വലവൂർ ഗവ.യുപി സ്കൂളെന്ന് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ പറഞ്ഞു. തുടർന്ന് നടന്ന ക്രിയേറ്റീവ് വർക്ക് ഷോപ്പ് ശില്പശാലയ്ക്ക് രാമപുരം ബി ആർ സി ട്രെയ്നർ ഷൈനിമോൾ ടി എസ്, പ്രവൃത്തിപരിചയ കോ-ഓർഡിനേറ്റർ ജ്യോൽസിനി കെ ആർ എന്നിവർ നേതൃത്വം നൽകി.
ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി, അഗ്രികൾച്ചർ, കാർപ്പന്ററി, പ്ലംബിംഗ്, വയറിംഗ്, എംബ്രോഡയറി, കേക്ക് നിർമ്മാണം, വുഡ് ഡിസൈനിംഗ്, കോമൺ ടൂൾസ്, കളിനറി സ്കിൽസ്,  ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലാണ് പരിശീലനം നൽകുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിത സർവ്വകലാശാല (കുസാറ്റ്) ഇൻസ്ട്രക്ടർമാരാണ് വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നത്.  പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. 
എൽ എസ് എസ് വിജയിയായ അഖിലേഷ് സുനിൽ കുമാറിന് എ ഇ ഒ ജോളിമോൾ ഐസക് സമ്മാനം നൽകി അനുമോദിച്ചു. ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയ്ക്ക് ഇപ്പോഴേ പരിശ്രമിച്ച് തുടങ്ങണമെന്ന് എ ഇ ഒ വിദ്യാർത്ഥികളോട് പറഞ്ഞു. രാമപുരം ബിപിസി ജോഷി കുമാരൻ, പി ടി എ പ്രസിഡന്റ് ബിന്നി ജോസഫ്, എസ് എം സി പ്രസിഡന്റ് രാമചന്ദ്രൻ കെ എസ്, എം പി ടി എ പ്രസിഡന്റ് രജി സുനിൽ എന്നിവർ ആശംസകൾ നേർന്നു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ