Hot Posts

6/recent/ticker-posts

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു



പാലാ: അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. 
അക്ഷരനഗരിയായ കോട്ടയത്ത് തന്റെ കാലഘട്ടത്തിൽ ട്രിപ്പിൾ ഐടിയും സയൻ സിറ്റിയും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും ജോസ് കെ മാണി എംപി പറഞ്ഞു. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തുകൊണ്ട് യൂത്ത് ഫണ്ട് എം ചെയ്യുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
വിതരണ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു. യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ പയ്യപ്പള്ളിൽ, യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം സെക്രട്ടറി ജയിംസ് പൂവത്തോലി, പഞ്ചായത്ത് മെമ്പർ വത്സമ്മ ഗോപിനാഥ്, ജോണി ആലാനി, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് നിതിൻ മാത്യു, ഔസേപ്പച്ചൻ തറപ്പേൽ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു