Hot Posts

6/recent/ticker-posts

പരിസ്ഥിതി സംരക്ഷണ റാലിയും പ്രതിജ്ഞയുമായി രാമപുരം കോളേജ്



പാലാ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയും നടത്തപ്പെട്ടു. പ്ലാസ്റ്റിക് നിർമാർജനം ജീവിതചര്യയാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന റാലി രാമപുരം ജംഗ്ഷനിൽ പാലാ ഡി.വൈ. എസ്. പി.  കെ സദൻ  ഉദ്ഘാടനം ചെയ്തു.
രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ പരിസ്ഥിതിദിന സന്ദേശം നൽകിയ ദിനചാരണത്തിൽ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ്‌  മേക്കടൻ ആമുഖപ്രസംഗം നടത്തി.എൻ എസ് എസ് കോർഡിനേറ്റർ നിർമ്മൽ കുര്യാക്കോസ് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്ത പരിപാടിയിൽ കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ,സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, കോർഡിനേറ്റർമാരായ അഞ്ചു ജോർജ്, ഷീന ജോൺ എന്നിവർ നേതൃത്വം നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്