Hot Posts

6/recent/ticker-posts

"മരം ഒരു വരം"- വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം



വെള്ളികുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പരിപാടികൾ നടത്തപ്പെട്ടു.ആൻ മരിയ തങ്കച്ചൻ കുന്നയ്ക്കാട്ട്, ബിൻസാ ബിൻസ് മുളങ്ങാശ്ശേരിൽ എന്നിവർ പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ആൻ മരിയ തങ്കച്ചൻ കുന്നക്കാട്ട്, അനുശ്രീ തുമ്പരത്തും കൂടി എന്നിവർ സമ്മാനാർഹരായി.
"മരം ഒരു വരം "എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കവിതാലാപനം നടത്തി. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,പോസ്റ്റർ മത്സരം എന്നിവ ഉൾപ്പെടെ വിവിധ  മത്സരങ്ങളും കലാ പരിപാടികളും നടത്തപ്പെട്ടു. ആൽഫി ബാബു വടക്കേൽ, ലിൻസി ജോയി നീറനാനിയിൽ, ജോമി ആൻ്റണി കടപ്ലാക്കൽ , മാർട്ടിൻ പി ജോസഫ് പ്ലാത്തോട്ടം, ഹണി സോജി കുളങ്ങര, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, ആൽബി അരുൺ, സിനി ജിജി വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്