Hot Posts

6/recent/ticker-posts

രാമപുരം കോളേജിൽ ഗ്രാജുവേഷൻ സെറിമണി



രാമപുരം: മാർ ആഗസ്തിനോസ് കോളേജിലെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. മുൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർമാർ ഡോ. ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. 
വിദ്യാർഥികളിൽ നൈപുണ്ണ്യ വികസനം അനിവാര്യം എന്നും   വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ശോഭനമായ ഭാവി കൈവരിക്കണമെന്നും ഡോ. ജി ഗോപകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ  പറഞ്ഞു.
എം. എസ്. ഡബ്ലിയു, എം എ എച് ആർ എം, എം. എസ്. സി. ഇലക്ട്രോണിക്സ്, എംഎസ് സി ബയോടെക്‌നോളേജി, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം, എം എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ മികച്ച  വിജയം നേടിയ വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുത്തു.  കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫിസർ മാരായ  രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, ഡിപ്പാർട്ടമെന്റ് മേധാവികൾ തുടങ്ങിയവർ ആശംസ അർപ്പിച്ചു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം