പാലാ: പാലാ റോട്ടറി ക്ലബ്ബിൽ 2024- 25 റോട്ടറി വർഷത്തെ ഭാരവാഹികൾക്ക് അനുമോദനവും യാത്രയയപ്പും നൽകി.
ഡിജിഎൻഡി റോട്ടേറിയൻ കൃഷ്ണൻ ജി നായർ മുഖ്യാതിഥിയായിരുന്നു. പ്രസിഡൻ്റ് ഡോ. സെലിൻ റോയി, സെക്രട്ടറി ഷാജി മാത്യു, ട്രഷറർ ബിജു സെബാസ്റ്റ്യൻ, അസിസ്റ്റൻ്റ് ഗവർണർ ടെസ്സി കുര്യൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.