Hot Posts

6/recent/ticker-posts

പ്രതിഭാസംഗമം 2025: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു


കോട്ടയം: വനിത ശിശു വികസന വകുപ്പിനു കീഴിൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. ​ഇന്ന് (ശനിയാഴ്ച) രാവിലെ മാങ്ങാനം ക്രൈസ്തവാശ്രമ ഗുരുകുൽ ഹാളിൽ നടന്ന 'പ്രതിഭാസംഗമം 2025' ൽ വെച്ച്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. 
വിജയങ്ങളുണ്ടാകുമ്പോൾ വിനയം കൈവിടരുതെന്നും നിശ്ചയദാർഢ്യമുള്ള ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകണമെന്നും എം.എൽ.എ. പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി അധ്യക്ഷൻ ഡോ. അരുൺ കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി. ജെ. ബീന, സമിതി അംഗങ്ങളായ പി.എൻ. ശ്രീദേവി, കെ. എം. സോഫി, ജോമോൻ മാത്യു, ജില്ല വനിതാ ശിശു വികസന ഓഫീസർ റ്റിജു റേയ്ച്ചൽ തോമസ്, കേരള ബാലഗ്രാം ജനറൽ സെക്രട്ടറി ബീന സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ