Hot Posts

6/recent/ticker-posts

പാലാ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച് കുട്ടികൾ



പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സുംബാ ഡാൻസും അവതരിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ വച്ച് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 
കൗമാരത്തിൽ തന്നെ കുട്ടികൾ ലഹരിക്കടിപ്പെടുന്ന ഇന്നത്തെ കാലത്ത്, ലഹരിവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് പ്രവിത്താനം സ്കൂളിലെ വിദ്യാർത്ഥികൾ ഇത്തരം ഒരു പരിപാടിയുമായി മുന്നോട്ടുവന്നത് പ്രശംസനീയമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾക്കപ്പുറം പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ അവതരിപ്പിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികൾ സമൂഹത്തിന് ആകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, അഡാർട്ട് പാലാ, കെ.എസ്.ആർ.ടി.സി. പാലാ, ബി.ആർ.സി. പാലാ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
തുടർന്ന് എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സ്കൂളിൽ നടത്തിയ മെഗാ സുംബാ ഡാൻസ് ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിറ്റ് ജോസഫ് പുതിയിടം, എ.ടി.ഒ. അശോക് കുമാർ, അഡാർട്ട് വോളണ്ടിയർ പ്രൊഫ.കെ പി ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എം പി ടി എ പ്രസിഡന്റ് സോനാ ഷാജി, ജോജിമോൻ ജോസ്, ലീന സെബാസ്റ്റ്യൻ, എലിസബത്ത് മാത്യു, ജോർജ് തോമസ്, ജിത്തു കെ.കെ. എന്നിവർ സംസാരിച്ചു.
അധ്യാപകർ, അനധ്യാപകർ, ലയൺസ് ക്ലബ് അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്