സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ചങ്ങാതിക്ക് ഒരു മരം പദ്ധതിക്ക് തുടക്കം
June 27, 2025
അരുവിത്തുറ: സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ചങ്ങാതിക്ക് ഒരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ കുട്ടികളും ചങ്ങാതിക്ക് ഒരു മരം നൽകിയപ്പോൾ അധ്യാപകരും കുട്ടികൾക്ക് മരങ്ങൾ കൈമാറിയത് കുട്ടികൾക്ക് പ്രോത്സാഹനമായി.
കുട്ടികൾ തങ്ങൾ കൊണ്ടുവന്ന വിവിധ തൈകളുടെ പേരുകൾ പരിചയപ്പെടുകയും എന്റെ ഓർമ്മയ്ക്കായി ഈ മരം എന്നും സംരക്ഷിക്കണമെന്ന് പറഞ്ഞ് വൃക്ഷത്തൈകൾ കൈമാറുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബ് നേതൃത്വം കൊടുത്തു.