Hot Posts

6/recent/ticker-posts

പഠനത്തോടൊപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്



കോട്ടയം: കലാലയ ജീവിതത്തോടൊപ്പം സംരംഭകരാകാൻ അവസരം ഒരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്. കാഞ്ഞിരപ്പളളി സെന്റ് ഡോമിനിക്സ് കോളജും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കാൻ പോകുന്ന തൊഴിലധിഷ്ഠിത-സംരഭകത്വ പരിപാടികളിലൂടെയാണ് സംരംഭ സംസ്‌കാരത്തിന് തുടക്കമാവുന്നത്. ഒരു വിദ്യാർഥി പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും അതിലൂടെ പഠനത്തിനാവശ്യമായ തുകയും കണ്ടെത്താനുളള തൊഴിലധിഷ്ഠിത പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കും.
വാണിജ്യ-വ്യവസായ വകുപ്പ് സംഘടിപ്പിച്ച എം.എസ്.എം.ഇ. ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയതു. കോളജിലെ ഒഴിവുദിനങ്ങളിൽ ബ്യൂട്ടീഷൻ,എംബ്രോയഡറി,ഫുഡ് ടെക്നോളജി, മൊബൈൽഫോൺ സർവീസ് എന്നീ കോഴ്സുകൾ  നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സെന്റ് ഡോമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. ടഫ്ക്കോ ഇന്റർനാഷണൽ കമ്പനിയുടെ മേധാവി കെ.സി. സുമോദ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥി-സംരഭക സംവാദവും ഇതോടൊപ്പം നടത്തി. വ്യവസായ വകുപ്പ് ഓഫീസർ കെ.കെ ഫൈസൽ, വനിതാ സംരഭകരായ സഫ്ന അമൽ, സബി ജോസഫ്, ജിജി തോമസ്, സെറീനാ, കോളജ് ഇ.ഡി ക്ലബ് കോർഡിനേറ്റർ റാണി അൽഫോൻസാ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ, സമീപം സിറിഞ്ച്
പാലാ നഗരസഭയുടെ നിരന്തര പരിശ്രമത്തിന് വിജയക്കൊടി, സിന്തറ്റിക് ട്രാക്കിൻ്റെ പുനർനിർമ്മാണ ഉദ്ഘാടനം നാളെ
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തീക്കോയി മീനച്ചിലാറ്റിലെ അളിഞ്ഞി തുരുത്ത് നീക്കം ചെയ്യാൻ ടെണ്ടർ നൽകി
പഠനത്തോടൊപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
ഇലഞ്ഞി വിസാറ്റിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
പാലാ കുരിശുപള്ളി ഷൂട്ടിംഗിന് കൊടുത്തിട്ടില്ല.. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു
പ്രതിഭാസംഗമം 2025: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര