Hot Posts

6/recent/ticker-posts

തീക്കോയി മീനച്ചിലാറ്റിലെ അളിഞ്ഞി തുരുത്ത് നീക്കം ചെയ്യാൻ ടെണ്ടർ നൽകി


തലനാട് : ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് അളിഞ്ഞി ഭാഗത്ത് മീനച്ചിലാറ്റിൽ രൂപപ്പെട്ട തുരുത്ത് നിക്കം ചെയ്യാൻ മേജർ ഇറിഗേഷൻ വകുപ്പ് ടെണ്ടർ നൽകി. മണ്ണും ചെളിയും ഒരേക്കറോളം വിസ്തൃതിയിൽ തുരുത്തായി രൂപപെട്ടതോടെ വർഷകാലത്ത് സമീപത്തെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറുന്നത് പതിവായിരുന്നു. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി. ജില്ലാകളക്ടറാണ് അളിഞ്ഞി ഭാഗത്തെ തുരുത്ത് നിക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയത്.
എൽ ഡി എഫ് തലനാട് പഞ്ചായത്ത് കമ്മിറ്റി ഇത് സംബന്ധിച്ച് ജോസ് കെ മാണി എം.പി ക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ക്കും നിവേദനവും നൽകിയിരുന്നു. പ്രശ്നത്തിൽ ഇടപെട്ട ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. എൽഡിഎഫ് കൺവീനർ പി.എസ് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ CPM ലോക്കൽ സെക്രട്ടറി ആശാ റിജു , കേരള കോൺഗ്രസ് M മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി, പഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരൻ, വൈസ് പ്രസി. സോളി ഷാ ജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ വൽസമ്മ ഗോപിനാഥ്, ഷെമില ഹനിഫ തുടങ്ങിയവർ സംസാരിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്